ഹിജാബ് ധരിക്കാഞ്ഞതിനാൽ ആക്രമിക്കപ്പെട്ട ഇറാനിയൻ പെൺകുട്ടി മരിച്ചു

ഒക്റ്റോബർ 1നാണ് അർമിത ശിരോവസ്ത്രം ധരിക്കാതെ ടെഹ്റാനിലെ ട്രെയിനിൽ കയറിയത്.
അർമീത ഗെരാവാന്ദ്
അർമീത ഗെരാവാന്ദ്
Updated on

ദുബായ്: ശിരോവസ്ത്രം ധരിക്കാതെ മെട്രൊ ട്രെയിനിൽ കയറിയതിനു പിന്നാലെയുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ ഇറാനിയൻ പെൺകുട്ടി മരിച്ചു. അർമീത ഗെരാവാന്ദ് എന്ന പെൺകുട്ടിയാണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്. ഒക്റ്റോബർ 1നാണ് അർമിത ശിരോവസ്ത്രം ധരിക്കാതെ ടെഹ്റാനിലെ ട്രെയിനിൽ കയറിയത്.

കയറി സെക്കൻഡുകൾക്കുള്ളിൽ പെൺകുട്ടി പ്ലാറ്റ്ഫോമിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആഴ്ചകളോളമായി കോമയിലായിരുന്നു. ഇറാനിലെ ഐആർഎൻഎ ന്യൂസ് ഏജൻസിയാണ് പെൺകുട്ടി മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്.

പെൺകുട്ടി ശിരോവസ്ത്രം ധരിക്കാഞ്ഞതിനാൽ ആരോ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് സാമൂഹ്യപ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണണെന്ന് യുണൈറ്റഡ് നാഷൻസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com