ഇറാൻ തടവറയിലെ ഇസ്രയേൽ ആക്രമണം; 71 പേർ മരിച്ചു

മരിച്ചവരിൽ ജയിൽ ഉദ്യോഗസ്ഥർ, തടവുപുള്ളികൾ, സന്ദർശകർ, സൈനികർ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്
Iran's judiciary says at least 71 killed in Israel's attack on Tehran's notorious Evin prison

ആക്രമണത്തിൽതകർന്ന ജയിൽ കെട്ടിടം

Updated on

ടെഹ്‌റാൻ: ജയിലിനെ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തടവുപുള്ളികൾ ഉൾപ്പെടെ 71 പേർ കൊല്ലപ്പെട്ടതായി ഇറാൻ. രാഷ്ട്രീയ തടവുപുള്ളികളെ അടക്കം പാർപ്പിക്കുന്ന കുപ്രസിദ്ധമായ തടവറയാണ് എവിൻ തടവറ. ജുഡീഷ്യറി വക്താവ് അസ്ഗർ ജഹാങ്കീർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മരിച്ചവരിൽ ജയിൽ ഉദ്യോഗസ്ഥർ, തടവുപുള്ളികൾ, സന്ദർശകർ, സൈനികർ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ എത്ര പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. ജയിലിന്‍റെ മെഡിക്കൽ റൂ‌മും സന്ദർശക മുറിയും അടക്കമുള്ള കെട്ടിടങ്ങൾ ആക്രമണത്തിൽ തകന്നിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com