ഇറാന്റെ പരമോന്നത നേതാവ് ഖമനേയിയുടെ സംസ്‌കാര ചടങ്ങ്; ബിജെപി, കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ക്ക് ക്ഷണം

ഇരുവരും പങ്കെടുക്കുമോയെന്നത് സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല
Nitin Nabin, Mallikarjun Kharge

നിതിന്‍ നബിന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Updated on

ന്യൂഡല്‍ഹി: യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിലേക്ക് ഇന്ത്യയില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികളായ ബിജെപി, കോണ്‍ഗ്രസ് എന്നിവയുടെ അധ്യക്ഷന്‍മാര്‍ക്ക് ക്ഷണം. ബിജെപി അധ്യക്ഷന്‍ നിതിന്‍ നബിനും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുമാണ് ക്ഷണം ലഭിച്ചത്. ഇരുവരും പങ്കെടുക്കുമോയെന്നത് സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല.

ഖമനേയിയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയും ബിഹാര്‍ ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനറല്‍ (റിട്ട) സയീദ് അത്വാ ഹസ്‌നെയ്‌നും പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇറാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ മോദി പങ്കെടുക്കില്ലെന്നാണ് വിവരം.

ബിജെപി, കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെ കൂടാതെ മുന്‍ കേന്ദ്രമന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്‌വി, സല്‍മാന്‍ കുര്‍ഷിദ് തുടങ്ങിയ നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഫെബ്രുവരി 28നാണ് ഖമനേയി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ യുദ്ധം ശക്തമായതോടെ സംസ്‌കാര ചടങ്ങ് നീട്ടിവെക്കുകയായിരുന്നു. നിലവില്‍ യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ വന്നതോടെയാണ് സംസ്‌കാര ചടങ്ങിനു കളമൊരുങ്ങിയത്. അടുത്ത ആഴ്ചയാണ് സംസ്‌കാര ചടങ്ങ്.

logo
Metro Vaartha
www.metrovaartha.com