ബംഗ്ലാദേശിൽ ഇസ്കോൺ ക്ഷേത്രത്തിനു നേരെ വീണ്ടും ആക്രമണം; പെട്രോളൊഴിച്ച് തീകൊളുത്തി

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ശക്തമായി തുടരുകയാണ്
iskcon temple burnt down in bangladesh
ബംഗ്ലാദേശിൽ ഇസ്കോൺ ക്ഷേത്രത്തിനു നേരെ വീണ്ടും ആക്രമണം; പെട്രോളൊഴിച്ച് തീകൊളുത്തി
Updated on

ധാക്ക: ബംഗ്ലാദേശിലെ ഇസ്കോൺ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ധാക്കയിലെ ഇസ്കോൺ ക്ഷേത്രവും കേന്ദ്രവുമാണ് തീവച്ച് നശിപ്പിച്ചത്. ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രം, ശ്രീ ശ്രീ മഹാഭാ​ഗ്യ ലക്ഷ്മി നാരായണ ക്ഷേത്രം എന്നിവയാണ് തകർക്കപ്പെട്ടത്. ഇരുക്ഷേത്രങ്ങളും നാംഹട്ട കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്നതായിരുന്നു.

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ശക്തമായി തുടരുകയാണ്. ഞങ്ങളുടെ ഒരു ക്ഷേത്രം കൂടി ഇസ്ലാമികർ തകർത്തും, ഒപ്പം കേന്ദ്രവും. ശനിയാഴ്ച പുലർച്ചെ 2 നും 3 നും ഇടയിൽ ക്ഷേത്രത്തിന്‍റെ പിൻഭാഗത്തുള്ള തകര മേൽക്കൂര ഉയർത്തി പെട്രോളൊഴിച്ച് തീകൊളുത്തിയതായാണ് വിവരമെന്ന് കൊൽക്കത്തയിലെ ഇസ്‌കോൺ വൈസ് പ്രസിഡന്‍റും വക്താവുമായ രാധാരം ദാസ് പ്രതികരിച്ചു.

മുൻ ഇസ്കോൺ നേതാവ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റു ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. പിന്നാലെ മൂന്ന് ഹിന്ദു സന്ന്യാസികളെ കൂടി ബംഗ്ലാദേശ് സർക്കാർ അറസ്റ്റു ചെയ്തു. മാത്രമല്ല, ചിന്മയ് കൃഷ്ണ ദാസ് ഉൾപ്പെടെ 17 ഓളം ഹിന്ദു സന്ന്യാസി മാരുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ നടപടിയിൽ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളൽ വീണിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com