ഗാസയിൽ സമാധാന പദ്ധതി പ്രഖ്യാപിച്ച് യുഎസ്, അംഗീകരിച്ച് ഇസ്രയേൽ; ഹമാസിന്‍റെ നിലപാട് നിർണായകം

ഗാസയുടെ പുനർനിർമാണത്തിന് ട്രംപ് അധ്യക്ഷനായ രാജ്യാന്തര സമിതി നിലവിൽ വരും
israel accepts us peace plan gaza trump warns hamas gaza peace plan

ഗാസയിൽ സമാധാന പദ്ധതി പ്രഖ്യാപിച്ച് യുഎസ്, അംഗീകരിച്ച് ഇസ്രയേൽ; ഹമാസിന്‍റെ നിലപാട് നിർണായകം

Updated on

വാഷിങ്ടൺ: ഗാസയിൽ യുഎസ് പ്രഖ്യാപിച്ച സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേൽ. ഇസ്രയേൽ പ്രധാനമന്ത്രി വൈറ്റ്ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സമാധാന പദ്ധതി പ്രഖ്യാപനം.

ബന്ദികളുടെ മോചനം, ഗാസയിൽ നിന്നുമുള്ള ഇസ്രയേൽ പിന്മാറ്റം, ഹമാസിന്‍റെ കീഴടങ്ങൾ നിബന്ധനകൾ‌, പലസ്തീന്‍ മേഖലയുടെ ഭരണത്തില്‍ അരാഷ്ട്രീയ സമിതി രൂപീകരണം, ഗാസയിൽ മാനുഷിക സഹായം എത്തിക്കുക തുടങ്ങിയവ ഉൾപ്പെടുന്നതാണ് സമാധാന പദ്ധതി. ഗാസയുടെ പുനർനിർമാണത്തിന് ട്രംപ് അധ്യക്ഷനായ രാജ്യാന്തര സമിതിയും നിലവിൽ വരും.

നിർദേശങ്ങൾ ഹമാസ് കൂടി അംഗീകരിച്ചാൽ ഇസ്രയേൽ ആക്രമണത്തിൽ നിന്നും പിൻവാങ്ങുമെന്നും ഇല്ലെങ്കിൽ സൈനിക നടപടി ശക്തമാക്കാനുള്ള ഇസ്രയേൽ തീരുമാനത്തെ പിന്തുണക്കുമെന്നും ട്രംപ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com