അവസരം ലഭിച്ചിരുന്നെങ്കിൽ ഖമീനിയെ വധിക്കുമായിരുന്നു; ഇസ്രയേൽ പ്രതിരോധ മന്ത്രി

ഇസ്രയേലി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് കാറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്
israel admits plot to kill irans ayatollah khamenei

അവസരം ലഭിച്ചിരുന്നെങ്കിൽ ഖമീനിയെ വധിക്കുമായിരുന്നു; ഇസ്രയേൽ പ്രതിരോധ മന്ത്രി

Updated on

ടെഹ്റാൻ: ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കാൻ ശ്രമം നടടത്തിയെങ്കിലും അവസരം ലഭിച്ചില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്സ്. ഇസ്രയേലി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് കാറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്. ഖമീനി ഒളിവിൽ പോയതോടെയാണ് പദ്ധതി പാളിയതെന്നും ഖമീനിയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇസ്രായേലി പ്രതിരോധ സേനയും രഹസ്യാന്വേഷണ ഏജൻസികളും ഇറാന്‍റെ ആണവ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നെങ്കിലും ഖമീനിയെ വധിക്കാൻ ശ്രമിച്ചുവെന്ന ആദ്യ വെളിപ്പെടുത്തലാണിത്. ഇസ്രയേലിന്‍റെ നീക്കം തിരിച്ചറിഞ്ഞ് ഖമീനി ബാങ്കറിലേക്ക് മാറിയെന്നും കമാൻഡർമാരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഖമീനീയെ വധിക്കാനായില്ലെന്നും കാറ്റ്സ് അവകാശപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com