ഗാസയിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; കുട്ടികളടക്കം 100 ലധികം പേർ മരിച്ചു

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപിച്ചാണ് ചൊവ്വാഴ്ച രാത്രി ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം നടത്തിയത്
israel airstrikes in gaza 100 plus deaths

ഗാസയിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; കുട്ടികളടക്കം 100 ലധികം പേർ മരിച്ചു

Updated on

ഗാസ: വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 101 ആയി. ഇതിൽ 35 പേർ കുട്ടികളാണ്. ഇത് മനപ്പൂർവമുള്ള വെടിനിൽക്കൽ കരാറിന്‍റെ ലംഘനമാണെന്ന് ഗാസ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപിച്ചാണ് ചൊവ്വാഴ്ച രാത്രി ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം നടത്തിയത്. അമെരിക്കയുമായി കൂടിയാലോചിച്ച ശേഷമായിരുന്നു ആക്രമണം. ഹമാസ് ഇസ്രയേൽ സൈന്യത്തെ ആക്രമിച്ചെന്നും തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ആക്രമണം.

ഇതോടെ ബുധനാഴ്ച കൈമാറാനിരുന്ന മൃതദേഹങ്ങൾ നിലവിൽ കൈമാറുന്നില്ലെന്ന് ഹമാസ് അറിയിച്ചു. സ്കൂളുകൾക്കും വീടുകൾക്കും നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നും വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ലെന്നും ഹമാസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com