ഗാസയിലേക്ക് ദിവസവും 100 ട്രക്കുകൾക്ക് പ്രവേശനാനുമതി നൽകി ഇസ്രയേൽ

സൈനിക നടപടി ആരംഭിച്ചശേഷം 117 ട്രക്കുകളാണ് ഗാസയിലേക്ക് എത്തിയത്.
Israel allows 100 aid trucks to enter Gaza every day
Israel allows 100 aid trucks to enter Gaza every day

ജറൂസലം: യുദ്ധക്കെടുതികള്‍ രൂക്ഷമായ ഗാസയിലേക്ക് ഓരോ ദിവസവും സഹായവുമായെത്തുന്ന 100 ട്രക്കുകള്‍ക്ക് അനുമതി നല്‍കി ഇസ്രയേല്‍. അമെരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ നടത്തിയ നയതന്ത്ര ഇടപെടലുകള്‍ക്കു ശേഷമാണ് ഈ തീരുമാനം. ഗാസയിലേക്കു സഹായവുമായി വരുന്ന ട്രക്കുകളെ നിയന്ത്രിക്കുന്നതു മൂലം അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നില്ലെന്ന് യുഎന്‍ ഏജന്‍സി ഫൊര്‍ പലസ്തീന്‍ റെഫ്യൂജീസ് (യുഎന്‍ആര്‍ഡബ്ല്യുഎ) വ്യക്തമാക്കിയിരുന്നു.

സൈനിക നടപടി ആരംഭിച്ചശേഷം 117 ട്രക്കുകളാണ് ഗാസയിലേക്ക് എത്തിയത്. കഴിഞ്ഞദിവസം 33 ട്രക്കുകള്‍ എത്തി. യുദ്ധത്തിനിടെ ഗാസയിലെ ജനങ്ങള്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ സഹായമാണിത്. ഈജിപ്റ്റിലെ റാഫ അതിര്‍ത്തി വഴിയാണ് ട്രക്കുകളെത്തുന്നത്. ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍ തുടങ്ങിയവയാണ് ട്രക്കുകളിലുണ്ടായിരുന്നതെന്നു യുനൈറ്റഡ് നേഷന്‍സിന്‍റെ ഓഫിസ് ഫൊര്‍ ദ കോഓർഡിനേഷന്‍ ഒഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് (ഒസിഎച്ച്എ) അറിയിച്ചു. മരുന്നുകള്‍ മാത്രമുള്ള പന്ത്രണ്ടോളം ട്രക്കുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഒരു മെഡിക്കല്‍ ടീമും സഹായങ്ങളും ഉള്‍ക്കൊള്ളുന്ന ട്രക്കുകളും ഗാസയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഇന്ധനവുമായുള്ള ട്രക്കുകള്‍ക്ക് ഗാസയിലേക്കു പ്രവേശിക്കാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com