ഇസ്രയേലിനും യുഎസിനും മുമ്പിൽ ബുദ്ധിമുട്ടുള്ള ജോലികൾ: യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാൻസ്

ഇതിനായി ഇസ്രയേൽ ഗവണ്മെന്‍റുമായും അറബ് ലോകവുമായും ധാരാളം ചർച്ചകൾ നടത്തിയതായും വാൻസ്
Vance at the Prime Minister's Office in Jerusalem on Wednesday

ബുധനാഴ്ച ജെറുസലേമിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വാൻസ്

Credit: Prime Minister's Office

Updated on

ജറുസലേം: ഹമാസിനെ നിരായുധീകരിക്കുകയും അത് ഇസ്രയേലിന് ഇനി ഭീഷണിയല്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക, ഗാസ പുനർനിർമിക്കുക എന്നീ ബുദ്ധിമുട്ടുള്ള ജോലികളാണ് ഇസ്രയേലിനും യുഎസിനും മുന്നിൽ ഉള്ളതെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാൻസ്. ബുധനാഴ്ച ജെറുസലേമിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വാൻസ്.

"നമ്മുടെ മുന്നിലുള്ളത് വളരെ കഠിനമായ ഒരു കടമയാണ്. അത് ഹമാസിനെ നിരായുധീകരിക്കുക, ഗാസ പുനർനിർമിക്കുക, ഗാസയിലെ ജനജീവിതം മികച്ചതാക്കുക, കൂടാതെ ഹമാസ് ഇനി ഇസ്രയേലിന് യാതൊരു ഭീഷണിയുമല്ല എന്ന് ഉറപ്പു വരുത്തുക എന്നിവയാണവ'എന്നായിരുന്നു വാൻസ് മാധ്യമങ്ങളോട് പറഞ്ഞത്. അത്ര എളുപ്പമുള്ള കാര്യമല്ല ഇതെങ്കിലും ട്രംപ് ഭരണകൂടത്തിൽ തങ്ങൾ ഇതൊക്കെ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും വാൻസ് കൂട്ടിച്ചേർത്തു. ഇതിനായി ഇസ്രയേൽ ഗവണ്മെന്‍റുമായും അറബ് ലോകവുമായും ധാരാളം ചർച്ചകൾ നടത്തിയതായും വാൻസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com