ഗാസയിൽ സ്വന്തം പൗരൻമാരായ 3 ബന്ദികളെ വെടിവച്ചു കൊന്നതായി ഇസ്രയേൽ സൈന്യം; അബദ്ധം പറ്റിയതെന്ന് വിശദീകരണം

സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേൽ പ്രതിരോധ സേന ഏറ്റെടുക്കുന്നതായി സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി വ്യക്തമാക്കി
Benjamin Netanyahu
Benjamin Netanyahu

ജെറുസലം: ഗാസയിൽ 3 ബന്ദികളെ അബദ്ധത്തിൽ വെടിവച്ചു കൊന്നാതായി ഇസ്രയേൽ സൈന്യം വെളിപ്പെടുത്തി. ഒക്‌ടോബർ അവസാനമാണ് സംഭവം. ജെറുസലമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെ ഹമാസിൽ ഉൾപ്പെട്ടവാരെന്നു കരുതിയാണെന്നാണ് വെടി ഉതിർത്തതെന്നാണ് വിശദീകരണം. കൊല്ലപ്പെട്ടവർ ഹമാസ് ബന്ദികളാക്കിയവരാണെന്ന് പിന്നീടാണ് മനസിലാക്കാനായതെന്നും സൈന്യം വ്യക്തമാക്കി. സംഭവം അതീവ ദുഃഖകരമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.

സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേൽ പ്രതിരോധ സേന ഏറ്റെടുക്കുന്നതായി സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി വ്യക്തമാക്കി. ഒക്ടോബർ 7ന് നടന്ന ആക്രമണത്തിനു പിന്നാലെ ഹമാസ് ബന്ദികളാക്കിയവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവരാണ് മരിച്ചത്. പിന്നീട് ഹമാസിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട് ഓടുകയോ, ഉപേക്ഷിക്കപ്പെടുകയോ ചെയ്തതിനു പിന്നാലെയാണ് ഇസ്രയേൽ സൈന്യം ഇവർക്കെതിരേ വെടിയുതിർത്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com