ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേലിന്‍റെ ആക്രമണം; എവിൻ ജയിലിന്‍റെ കവാടം തകർന്നു

ഇറാന്‍റെ ഔദ്യോഗിക ടെലിവിഷൻ ചാനലിലും ഇസ്രയേൽ ആക്രമിച്ചു
Israel attacks Iran's Fordo nuclear site

ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേലിന്‍റെ ആക്രമണം; എവിൻ ജയിലിന്‍റെ കവാടം തകർന്നു

Updated on

ടെഹ്റാൻ: ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേലിന്‍റെ ആക്രമണം. ഇറാന്‍റെ മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയുടേതാണ് റിപ്പോർട്ട്. ടെഹ്റാനിലെ എവിൻ ജയിലും ഇറാന്‍റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഇറേനിയൻ സ്റ്റേറ്റ് പ്രക്ഷേപണ നിലയത്തിലും ഇസ്രയേൽ ആക്രമിച്ചതായി ഇറാനിയന്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

നിലവിൽ ആണവവികിരണ ഭീഷണി ഇല്ലെന്നും വിശദമാക്കുന്നു. എന്നാൽ എത്ര നാശനഷ്ടങ്ങളുണ്ടായെന്നോ ആരാണ് ആക്രമിച്ചതെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നേരത്തെ, ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ടെഹ്റാനിലെ എവിൻ ജയിലിന്‍റെ കവാടം തകർന്നതായി സ്ഥിരീകരിച്ച് ഇറാന്‍റെ ഔദ്യോഗിക ടെലിവിഷനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com