ടെഹ്‌റാനിൽ വ്യോമാക്രമണം, വൻ സ്ഫോടനങ്ങൾ; ഇറാനെതിരേ തിരിച്ചടിച്ച് ഇസ്രയേൽ

തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്‍റെ മറുപടി എന്തായാലും അത് നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന പ്രതികരിച്ചു
israel conducted air strikes un iran
ടെഹ്‌റാനിൽ വ്യോമാക്രമണം, വൻ സ്ഫോടനങ്ങൾ; ഇറാനെതിരേ തിരിച്ചടിച്ച് ഇസ്രയേൽ
Updated on

ജറുസലേം: ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കെതിരേ ഇസ്രയേലിന്‍റെ വ്യോമാക്രമണം. ഒക്ടോബർ ഒന്നിന് ഇരുന്നൂറിലേറെ മിസൈലുകളാണ് ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്. ഇതിനുള്ള തിരിച്ചടിയാണിതെന്ന് ഇസ്രയേൽ വ്യക്തമാക്കി. തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്‍റെ മറുപടി എന്തായാലും അത് നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു.

ടെഹ്റാനിൽ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാൻ വിമാനത്താവളത്തിന് അടുത്തും സ്ഫോടനം നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇറാന്‍റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയതായി യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് സീന്‍ സെവാട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തില്‍ വൈറ്റ് ഹൗസ് മറ്റ് പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com