ഗാസയിൽ വെടിനിർത്തൽ ഇല്ല, യുഎൻ മേധാവി രാജിവയ്ക്കണമെന്ന് ഇസ്രയേൽ

ഗാസയിൽ ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ലംഘനമാണെന്നും ഹമാസിന്‍റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്നും യുഎൻ സെക്രട്ടറി ജനറൽ ആരോപിച്ചിരുന്നു
ഗാസയിൽ വെടിനിർത്തൽ ഇല്ല, യുഎൻ മേധാവി രാജിവയ്ക്കണമെന്ന് ഇസ്രയേൽ

ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്നതിനിടെ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ സെക്രട്ടറി ജനറലിന്‍റെ ആവശ്യം തള്ളി ഇസ്രയേൽ രംഗത്ത്. ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്ന പരാമർശം നടത്തിയ യുഎൻ മേധാവി അന്‍റോണിയോ ഗുട്ടിറെസ് രാജിവെയ്ക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു.

ഗാസയിൽ ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ലംഘനമാണ്. ഹസായുധ സംഘർഷത്തിൽ ഏർപ്പെടുന്ന ഒരു രാജ്യവും നിയമത്തിനതീരരല്ലെന്നും ഗുട്ടറസ് പറഞ്ഞിരുന്നു.

ഹമാസ് നടത്തിയ ഭീകരമായ ആക്രമണത്തെ അപലപിച്ചെങ്കിലും ഇതിന്‍റെ പേരിൽ പാലസ്തീൻ ജനതയെ ഒന്നടങ്കം ശിക്ഷിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. യുഎൻ ര‍ക്ഷാസമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശങ്ങൾ. ഇതു പ്രകോപനമായതോടെ, യോഗത്തിലുണ്ടായിരുന്ന ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗുട്ടിറെസിനെതിരേ കൈചൂണ്ടി ആക്രോശിക്കുകയും, നിങ്ങൾ ഏതു ലോകത്താണു ജീവിക്കുന്നതെന്നു ചോദിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com