

ലെബനനിലെ പലസ്തീൻ അഭയാർഥി ക‍്യാംപിനു നേരെ വ‍്യോമാക്രമണം നടത്തി ഇസ്രയേൽ; 13 പേർ കൊല്ലപ്പെട്ടു
ബെയ്റൂത്ത്: ലെബനനിലെ പലസ്തീൻ അഭയാർഥി ക‍്യാംപിനു നേരെ വ‍്യോമാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തെത്തുടർന്ന് 13 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തു. പലസ്തീൻ അഭയാർഥി ക‍്യാംപായ ഐഎൻഎൽ ഹിൽവേയിൽ താമസിക്കുന്നവരാണ് കൊല്ലപ്പെട്ടത്.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ വെടി നിർത്തൽ കരാറിലെത്തി ചേർന്നിട്ട് ഏകദേശം ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സിഡോണിനു സമീപത്തുള്ള ഹമാസ് പരിശീലന കേന്ദ്രമായിരുന്നു തങ്ങളുടെ ലക്ഷ‍്യമെന്ന് ഇസ്രയേൽ സൈന‍്യം വ‍്യക്തമാക്കി.