ഇസ്രയേൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്; നിയന്ത്രണങ്ങൾ നീക്കാൻ സാധ്യത

ആഭ്യന്തര ഉൽപ്പാദനത്തെയും വ്യാപാരത്തെയും സാരമായി ബാധിച്ചു
Israel faces severe economic crisis

ഇസ്രയേൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്

Updated on

ടെഹ്റാൻ: ഇറാനുമായുള്ള യുദ്ധം സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ ധനകാര്യ മന്ത്രാലയം. നിലവിലെ നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ ആഴ്ചയിൽ മൂന്ന് ബില്യൺ ഡോളറോളം നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ഹോം ഫ്രണ്ട് കമാൻഡ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇസ്രയേലിന്‍റെ ആഭ്യന്തര ഉൽപ്പാദനത്തെയും വ്യാപാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

നിലവിലെ റെഡ് ലെവൽ നിയന്ത്രണം മൂലം ആഴ്ചതോറും വൻബാധ്യതയാണ് ഇസ്രയേൽ നേരിടുന്നത്. രാജ്യവ്യാപകമായി സ്കൂളുകളും കോളെജുകളും അടച്ചിട്ടത് തൊഴിൽമേഖലയെ സാരമായി ബാധിച്ചു.

അവശ്യ സേവനങ്ങൾ ഒഴികെ മിക്കവാറും തൊഴിലിടങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം ഉൽപ്പാദനം തടസപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com