
ടെൽ അവീവ്: ഗാസ മുനമ്പിനെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ സൈന്യത്തിന്‍റെ വക്താവ് ഡാനിയേൽ ഹഗാരി. ഗാസയെ മുഴുവനായും വളഞ്ഞിരിക്കുകയാണ്. ഇപ്പോൾ വടക്കൻ ഗാസയും തെക്കൻ ഗാസയുമായിക്കഴിഞ്ഞു. ഇത് ഹമാസിനെതിരായ യുദ്ധത്തിന്‍റെ പ്രധാനഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗാസയിലേക്കുള്ള ആശയവിനിമയ സംവിധാനം മൂന്നാം തവണയും പൂർണമായും തകർന്നിരിക്കുകയാണ്. രാത്രിയിലും ഗാസയിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആശയവിനിമയോപാധികൾ പൂർണമായും തകർന്നതിനാൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധങ്ങളുടെ പൂർണരൂപം പുറത്തെത്തുന്നില്ല.