''അവസാന തുള്ളി ഇന്ധനവും തീരുന്നു, ഗാസ കൂട്ടമരണത്തിലേക്ക്''; മുന്നറിയിപ്പുമായി സന്നദ്ധ സംഘടനകൾ

ആശുപത്രികളിൽ ഭൂരിഭാഗവും ഇന്ധനമില്ലാതെ പ്രവർത്തനം നിലച്ചു. മിക്കയിടത്തും ഭാഗിക പ്രവർത്തനം മാത്രമാണ് നടക്കുന്നത്
''അവസാന തുള്ളി ഇന്ധനവും തീരുന്നു, ഗാസ കൂട്ടമരണത്തിലേക്ക്''; മുന്നറിയിപ്പുമായി സന്നദ്ധ സംഘടനകൾ
Updated on

ഗാസ: അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രിയോടെ തീരുന്നതോടെ ഗാസ കൂട്ടമരണത്തിലേക്കാണ് പോവുന്നതെന്ന് സന്നദ്ധ സംഘടനകളുടെ മുന്നറിയിപ്പ്. ഓക്സ്ഫാം അടക്കമുള്ള സംഘടനകള്‍ ഗാസയിലെ അവസ്ഥ ഭീകരമാണ്, ഒരാൾക്ക് മൂന്ന് ലിറ്റർ ശുദ്ധജലം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്,ഇന്ധന ട്രക്കുകളെ ഗാസയിൽ കടക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല.

ആശുപത്രികളിൽ ഭൂരിഭാഗവും ഇന്ധനമില്ലാതെ പ്രവർത്തനം നിലച്ചു. മിക്കയിടത്തും ഭാഗിക പ്രവർത്തനം മാത്രമാണ് നടക്കുന്നത്. ഇന്ധനം ഉടൻ എത്തിയില്ലെങ്കിൽ കൂട്ടമരണം ഉണ്ടാകുമെന്നാണ് സന്നദ്ധ സംഘടനകൾ അറിയിക്കുന്നത്. ആറ് ലക്ഷം അഭയാർഥികൾക്ക് സഹായം നൽകി വരുന്ന യുഎൻ ഏജൻസികൾ ഇന്ധനം എത്തിയില്ലെങ്കിൽ ഇന്നോടെ പ്രവർത്തനം അവസാനിപ്പിക്കുമെന്നുമാണ് റിപ്പോർ‌ട്ടുകൾ.

ഇതിനിടെ സിറിയയിലെ സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. കനത്ത വ്യോമാക്രമണം ഇസ്രയേൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 300 കുട്ടികൾ അടക്കം 704 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. കടലിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പത്ത് പേരെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com