ഇസ്രയേൽ ആക്രമണം; ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നു

ഗാസയിൽ കൊല്ലപ്പെട്ടവരിൽ അധികവും സ്രീകളും കുട്ടികളുമാണ്
israel has killed more than 40000 people in gaza
ഇസ്രയേൽ ആക്രമണം; ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നു
Updated on

ഗാസ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിയിൽ മരിച്ചവരുടെ എണ്ണം 40000 കടന്നെന്ന് ഗാസ ആരോഗ്യ മന്ത്രാലയം. ഇത് ഗാസയിലെ മൊത്തം ജനസംഖ്യയുടെ 1.7 ശതമാനം വരും. 23 ലക്ഷത്തോളമാണ് ഗാസയിലെ ജനസംഖ്യ. ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഗാസയിലെ 60 ശതമാനത്തോളം കെട്ടിടങ്ങളും പൂര്‍ണ്ണമായും തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.

ഗാസയിൽ കൊല്ലപ്പെട്ടവരിൽ അധികവും സ്രീകളും കുട്ടികളുമാണ്. തങ്ങളുള്‍പ്പടെ അന്താരാഷ്ട്ര പത്രപ്രവര്‍ത്തകരെ സ്വതന്ത്രമായി ഗാസയിലേക്ക് പ്രവേശിക്കുന്നതിന് ഇസ്രയേല്‍ അനുവദിക്കാത്തതിനാൽ കൃത്യമായ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത മരണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുദ്ധത്തില്‍ ഇന്റര്‍നെറ്റും മറ്റു സംവിധാനങ്ങളും നിലച്ചതോടെ മരണത്തിന്റെ കണക്കുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേന്ദ്രീകൃത സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.