റഫ അതിർത്തി പിടിച്ച് ഇസ്രയേൽ; ഗാസ ഒറ്റപ്പെട്ടു

ഇന്ധനവും ഭക്ഷണവുമെത്തിയില്ലെങ്കിൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകി
റഫ അതിർത്തി പിടിച്ച് ഇസ്രയേൽ; ഗാസ ഒറ്റപ്പെട്ടു

ടെൽ അവീവ്: റഫ അതിർത്തിയിലെ രണ്ടു പാതകളും ഇസ്രേലി സേന നിയന്ത്രണത്തിലാക്കിയതോടെ ഗാസ മുനമ്പ് പൂർണമായും ഒറ്റപ്പെട്ടു. ഗാസയെ പൂർണമായി ഇസ്രേലി സേന വളഞ്ഞിരിക്കുകയാണെന്ന് യുഎൻ ഏജൻസികൾ. ഇന്ധനവും ഭക്ഷണവുമെത്തിയില്ലെങ്കിൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകി.

ഖത്തര്‍, ഈജിപ്ഷ്യന്‍ ഇടനിലക്കാര്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിർദേശങ്ങള്‍ അംഗീകരിച്ചതായി ഹമാസ് അറിയിച്ചു. കിഴക്കന്‍ റഫയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്ന നിർദേശവുമായി ഇസ്രയേൽ കടുത്ത നടപടികളിലേക്കു നീങ്ങിയതോടെയാണ് ഹമാസ് വെടിനിർത്തലിനു സമ്മതിച്ചത്.

Trending

No stories found.

Latest News

No stories found.