ഇസ്രയേൽ- ഇറാൻ സംഘർഷം; മരണസംഖ‍്യ‍ 1,000 കടന്നു

ഇറാനിയൻ സർക്കാർ ഏജൻസി ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടു
israel- iran war updates

ഇസ്രയേൽ- ഇറാൻ സംഘർഷം; മരണസംഖ‍്യ‍ 1000 കടന്നു

Updated on

ടെഹ്റാൻ: ഇസ്രയേലും യുഎസും സംയുക്തമായി ചേർന്ന് ഇറാനിൽ നടത്തിയ വ‍്യോമാക്രമണത്തിൽ ഇതുവരെ 1,045 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയൻ സർക്കാർ ഏജൻസിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു.

പരുക്കേറ്റ 5,946 പേരിൽ 2,184 പേർക്ക് വിവിധ ആശുപത്രികളിലായി ചികിത്സ നൽകി വരുകയാണെന്നും അധികൃതർ വ‍്യക്തമാക്കി. കഴിഞ്ഞ അഞ്ച് ദിവസമായി സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഈ സാഹചര‍്യത്തിലും സൈനിക നടപടി ആഴ്ചകൾ നീണ്ടു നിൽക്കുമെന്നാണ് ഇസ്രയേൽ പ്രസിഡന്‍റ് ബെഞ്ചമിൻ നെതന‍്യാഹു പറയുന്നത്.

logo
Metro Vaartha
www.metrovaartha.com