ഡ്രോൺ ആക്രമണം: ലെബനൻ ഹമാസ് തലവൻ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം

ലെബനനിലെ ഹമാസിന്‍റെ ഓപ്പറേഷൻ വിഭാഗം തലവനാണ് വധിക്കപ്പെട്ട മുഹമ്മദ് ഷഹീൻ
Israel releases photo of burnt car after explosion
സ്ഫോടനത്തെ തുടർന്ന് ഇസ്രയേൽ പുറത്തു വിട്ട കത്തിയ കാറിന്‍റെ ചിത്രം
Updated on

തെക്കൻ ലെബനനിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പലസ്തീനിലെ ഭീകര സംഘടനയായ ഹമാസിന്‍റെ തലവൻ മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടു. ലെബനനിലെ ഹമാസിന്‍റെ ഓപ്പറേഷൻ വിഭാഗം തലവനാണ് ഇയാളെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

വെടിനിർത്തൽ കരാർ പ്രകാരം തെക്കൻ ലെബനനിൽ നിന്ന് ഇസ്രയേൽ പൂർണമായും പിന്മാറുന്നതിനുള്ള സമയ പരിധി അവസാനിക്കുന്നതിനു തൊട്ടു മുമ്പായിരുന്നു ഡ്രോൺ ആക്രമണം.

ഇസ്രയേൽ പൗരന്മാർക്കെതിരെ ഇറാന്‍റെ പിന്തുണയോടെയുള്ള ഭീകരാക്രമണം ആസൂത്രണം ചെയ്തു വരികയായിരുന്നു ഇയാൾ. സ്ഫോടനത്തെ തുടർന്ന് ഒരു കാർ കത്തുന്ന വീഡിയോ ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തു വിട്ടു. ലെബനൻ സൈനിക ചെക്ക് പോസ്റ്റിനും സിഡോണിലെ മുനിസിപ്പൽ സ്പോർട്സ് സ്റ്റേഡിയത്തിനും സമീപമായിരുന്നു ആക്രമണം.

ജനുവരി അവസാനമായിരുന്നു ലെബനനിൽ നിന്നും സൈനികരെ പിൻവലിക്കാനുള്ള സമയ പരിധി. എന്നാൽ ഇസ്രയേലിന്‍റെ സമ്മർദ്ദത്തെ തുടർന്ന് ഇന്നു വരെ(ഫെബ്രുവരി 18) അത് ലെബനൻ നീട്ടി നൽകിയിരുന്നു. എന്നാൽ, ഇറാനോടൊപ്പം ചേർന്ന് ഇപ്പോഴും കൂടുതൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട മുതിർന്ന ഹമാസ് ഭീകര നേതാവിനെ കൊലപ്പെടുത്തിയ സാഹചര്യത്തിൽഈ സമയ പരിധി ഇസ്രയേൽ പാലിക്കുമോ എന്നത് കണ്ടറിയണം.

ലെബനന്‍റെ മറ്റു പല മേഖലകളിലും വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്. ലെബനന്‍റെ തെക്ക്, കിഴക്ക് മേഖലകളിലെ മിസൈലുകൾ, യുദ്ധ ഉപകരണങ്ങൾ തുടങ്ങിയവയുള്ള ഹമാസ് സൈനിക കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നത് എന്ന് ഇസ്രയേൽ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com