

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ; വ്യോമപാത തുറന്ന് ഇസ്രയേൽ
ടെഹ്റാൻ: 12 നീണ്ട സംഘർഷത്തിനു ശേഷം ഇറാൻ-ഇസ്രയേൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. പിന്നാലെ ഇസ്രയേൽ വ്യോമപാത തുറന്നു. ഇസ്രയേൽ എയർപോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ വ്യോമപാത പൂർണമായി അടച്ചത്.
വെടിനിർത്തൽ കരാർ നിലവിൽ വന്നെന്ന് ആദ്യം അറിയിച്ചത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ്. പിന്നാലെ ഇറാനും ഇസ്രയേലും വാർത്ത സ്ഥിരീകരിച്ചു.
എന്നാൽ, പിന്നാലെതന്നെ ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ആരോപണവുമായി ഇസ്രയേൽ രംഗത്തെത്തി. കരാർ നിലവിൽ വന്നതിനു ശേഷവും മിസൈൽ തൊടുത്തുവെന്നും ഇസ്രയേൽ പറയുന്നു. ഇസ്രയേൽ പ്രതിരോധ മന്ത്രി തിരിച്ചടിക്കാൻ നിർദേശം നൽകിയതായാണ് വിവരം.