

ബെഞ്ചമിൻ നെതന‍്യാഹു
ന‍്യൂഡൽഹി: ഡൽഹി സ്ഫോടനത്തെത്തുടർന്നുള്ള സുരക്ഷാ ആശങ്ക കണക്കിലെടുത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹുവിന്‍റെ ഇന്ത‍്യാ സന്ദർശനം മാറ്റിവച്ചു. പുതിയ തീയതി അടുത്ത വർഷത്തോടെ തീരുമാനിക്കുമെന്നാണ് ഇസ്രയേൽ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മൂന്നാം തവണയാണ് നെതന‍്യാഹുവിന്‍റെ ഇന്ത‍്യാ സന്ദർശനം മാറ്റിവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് കാരണങ്ങൾ മൂലം ഏപ്രിലിലും സെപ്റ്റംബറിലും നെതന‍്യാഹുവിന്‍റെ സന്ദർശനം നേരത്തെ മാറ്റിയിരുന്നു. 2018ലാണ് നെതന‍്യാഹു മുൻപ് ഇന്ത‍്യയിലെത്തിയിട്ടുള്ളത്.