
ഇറാൻ സൈനിക ജനറൽമാരെ വധിക്കുമെന്ന ഇസ്രയേലിന്‍റെ ശബ്ദ സന്ദേശം പുറത്ത്
ടെഹ്റാൻ: ഇറാൻ സൈനിക ജനറൽമാരെ വധിക്കുമെന്ന് തെളിയിക്കുന്ന ഇസ്രയേലിന്‍റെ ശബ്ദ സന്ദേശം പുറത്ത്. ഇറാൻ ഭരണകൂടത്തെയും ആയത്തുളള അലി ഖമീനിയുടെ അധികാരത്തെയും തളളിപ്പറഞ്ഞ് വിഡിയോ ചിത്രീകരിച്ച് നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു സൈനിക ഉദ്യോഗസ്ഥർക്ക് ലഭിച്ച ഭീഷണി.
സർക്കാരിനെ അട്ടിമറിക്കാനും സൈന്യത്തിൽ പിളർപ്പുണ്ടാക്കാനും ഇസ്രയേൽ ശ്രമിച്ചുവെന്ന വാദങ്ങളെ ബലപ്പെടുത്തുന്നതാണ് പുറത്ത് വന്ന സന്ദേശം. ഭാര്യയും കുഞ്ഞുമായി രക്ഷപെടാന്‍ 12 മണിക്കൂര്‍ തരാം. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ ഹിറ്റ്ലിസ്റ്റില്‍പ്പെടും എന്നാണ് ഒരു ഉദ്യോഗസ്ഥന് ലഭിച്ച സന്ദേശം.
ഇറാന്‍റെ വിവിധ ശ്രേണികളിലുളള സൈനിക ഉദ്യോഗസ്ഥർക്ക് ഇസ്രയേലിൽ നിന്നും പലതരം ഭീഷണികൾ വരുന്നതായി റിപ്പോർട്ടുണ്ട്. ഇറാന്‍റെ ഭരണകൂടത്തെ തകർക്കുന്നതിനായി ബാഹ്യശക്തികൾ ശ്രമിക്കുന്നതായാണ് ആരോപണം ഉയർന്നിരുന്നത്.
ഇറാന്‍റെ സൈന്യത്തില്‍ ഭിന്നിപ്പുണ്ടാക്കാനും ഭയം ജനിപ്പിക്കാനും മാനസികമായി തകര്‍ക്കാനുമാണ് ഈ ഭീഷണി സന്ദേശം എന്ന് റിപ്പോർട്ടുണ്ട്.
സൈനിക ഉദ്യോഗസ്ഥർക്ക് ശബ്ദ സന്ദേശം ലഭിച്ചതിന് പുറമേ ഉദ്യോഗസ്ഥരുടെ വീടുകളിൽ എത്തി അജ്ഞാത കത്തുകൾ നിക്ഷേപിച്ചും, കുടുംബാംഗങ്ങളുടെ ഫോണുകളിലേക്ക് ഭീഷണി സന്ദേശം ചാരൻമാർ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.