ഹമാസ് ഡെപ്യൂട്ടി കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ

ജൂലായ് 24നാണ് സലാഹ് അൽ-ദിൻ സാറ കൊല്ലപ്പെട്ടത്.
Israel says it has killed Hamas deputy commander

ഹമാസ് ഡെപ്യൂട്ടി കമാൻഡറെ വധിച്ചതായി ഇസ്രയേൽ

Updated on

ജറുസലേം: ഗാസ മുനമ്പിലെ ആക്രമണത്തിൽ ഹമാസ് ഡെപ്യൂട്ടി കമാൻഡറെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെട്ടു. ഹമാസിന്‍റെ അൽ - ഫുർഖാൻ ബറ്റാലിയന്‍റെ ഡെപ്യൂട്ടി കമാൻഡറായിരുന്ന സലാഹ് അൽ-ദിൻ സാറയെയാണ് വധിച്ചത്.

ജൂലൈ 24നാണ് സലാഹ് അൽ-ദിൻ സാറ കൊല്ലപ്പെട്ടത്. ബറ്റാലിയന്‍റെ കോംബാറ്റ് സപ്പോർട്ട് കമ്പനിയുടെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്.

ഗാസ മുനമ്പിൽ ഇസ്രയേലിലെ സാധാരണക്കാർക്കും ഐഡിഎഫ് സൈനികർക്കും എതിരേ നിരവധി ഭീകരാക്രമണങ്ങൾ അഴിച്ചുവിടുന്നതിൽ പ്രധാനിയായിരുന്നു എന്നും ഇസ്രയേൽ ആരോപിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com