
അലി ഷദ്മാനി
ടെഹ്റാൻ: ഇറാന്‍റെ പുതിയ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ടെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് വെളളിയാഴ്ച അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്.
അലി ഷാദെമാനിയുടെ മുന്‍ഗാമിയായ മേജര്‍ ജനറല്‍ ഗുലാം അലി റാഷിദിനെയും ഇസ്രയേൽ നേരത്തെ വധിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഖതം ആൽ - അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്സ് മേധാവിയായി മേജർ ജനറൽ അലി ഷാദ്മാനിയെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുളള അലി ഖമീനി നിയമിച്ചത്.