
തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ
ടെൽ അവീവ്: തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ ആക്രമണം തുടരുമെന്നും അതിന് പിന്നെ ഒരിടവേള ഉണ്ടാകില്ലെന്നും ഇസ്രയേൽ. ബന്ദികളെ വിട്ടയക്കാൻ ഹമാസുമായി മധ്യസ്ഥരാജ്യങ്ങൾ ചർച്ചയ്ക്ക് തയാറാക്കുന്നതിനിടെയാണ് ഇസ്രയേൽ കരസേന മേധാവി ലെഫ്റ്റനന്‍റ് ജനറൽ ഇയാൽ സമീറിന്‍റെ പ്രസ്താവന.
ബന്ദികളെ മോചിപ്പിക്കുന്നതിനുളള ധാരണയിൽ എത്താൻ കഴിയുമോയെന്ന് വരുന്ന ദിവസങ്ങളിൽ അറിയാമെന്നും, ഇല്ലെങ്കിൽ ഇല്ലെങ്കിൽ പോരാട്ടം വിശ്രമമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.