ഗാസയിൽ ഇസ്രയേലിന്‍റെ സമ്പൂർണ ഉപരോധം: വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇന്ധനവും ഇല്ല

ഇരുപക്ഷത്തുമായി 1100ലധികം പേർ കൊല്ലപ്പെട്ടു കഴിഞ്ഞു
Israel orders complete siege over Gaza
Israel orders complete siege over Gaza

ടെൽ അവിവ്: പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്ധനവും ഭക്ഷണവും തടഞ്ഞ ഇസ്രയേൽ സമ്പൂർണ ഉപരോധം ആരംഭിച്ചു.

2007ൽ മറ്റു പലസ്തീൻ സംഘടനകളിൽ നിന്ന് ഹമാസ് ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്തതു മുതൽ ഇസ്രയേലും ഈജിപ്റ്റും പല തരത്തിലുള്ള ഉപരോധങ്ങളും ഏർപ്പെടുത്തിയിരുന്നെങ്കിലും സമ്പൂർണ ഉപരോധം ഇതാദ്യമാണ്.

ഇസ്രയേൽ 1973നു ശേഷം ആദ്യമായി ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഹമാസിന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന നാലു സ്ഥലങ്ങൾ പിടിച്ചെടുത്തു കഴിഞ്ഞു. ഇരുപക്ഷത്തുമായി 1100ലധികം പേർ കൊല്ലപ്പെട്ടു.

ആയിരക്കണക്കിനാളുകൾക്കു പരുക്കേറ്റിട്ടുണ്ട്. പല സ്ഥലങ്ങളിലും പരസ്പരം പോരാട്ടം തുടരുകയാണ്.

അതേസമയം, ഗാസയ്ക്ക് പുറത്തു പോരാട്ടം തുടരുകയാണെന്നും കൂടുതൽ ഇസ്രയേൽ പൗരൻമാരെ ബന്ദികളാക്കിയിട്ടുണ്ടെന്നും ഹമാസ് വക്താവ് അബ്ദൽ ലത്തീഫ് അൽ കനോവ അവകാശപ്പെട്ടു. ഇസ്രയേൽ തടവിലാക്കിയിട്ടുള്ള പലസ്തീൻകാരെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും കനോവ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com