ലബനനിൽ യേശുക്രിസ്തുവിന്‍റെ പ്രതിമ അടിച്ച് തകർത്ത് ഇസ്രയേൽ സൈന‍്യം

ആക്രമണത്തിന്‍റെ ദൃശ‍്യങ്ങൾ മാധ‍്യമപ്രവർത്തകനായ യൂനിസ് തിരവി തന്‍റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്
israel soldier vandalises jesus christ statue in lebanon

ആക്രമണത്തിന്‍റെ ദൃശ‍്യങ്ങൾ

Updated on

ബെയ്റൂത്ത്: ലെബനനിൽ ഇസ്രയേൽ സൈന‍്യം യേശു ക്രിസ്തുവിന്‍റെ പ്രതിമ അടിച്ച് തകർത്തു. ആക്രമണത്തിന്‍റെ ദൃശ‍്യങ്ങൾ മാധ‍്യമപ്രവർത്തകനായ യൂനിസ് തിരവി തന്‍റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ദൃശ‍്യങ്ങൾഡ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദങ്ങൾക്ക് തുടക്കമിട്ടു.

ഇതിനു പിന്നാലെ സ്ഥിരീകരണവുമായി ഇസ്രയേൽ പ്രതിരോധ സേന രംഗത്തെത്തി. പ്രതിമ തകർക്കുന്നതിന് മുൻപും ശേഷമുള്ള ചിത്രമാണ് തിരവി പങ്കുവച്ചത്. സോഷ‍്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനമാണ് ഇതിനെതിരേ ഉയരുന്നത്. മനുഷ‍്യത്വ രഹിതമാണിതെന്നാണ് ചിലർ കുറിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com