ബയ്റൂത്ത്: ഇസ്രേയേൽ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ലെബനനിൽ 105 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. 359 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബയ്‌റുത്തിലുള്ള ബഹുനിലക്കെട്ടിടം ലക്ഷ്യമാക്കിയും വ്യോമാക്രമണം നടന്നത്.
ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതിർത്തി കടന്ന് വെടിവയ്പ്പ് നടത്തിയ ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്‍റെ തലവൻ ഹസൻ നസ്‌റല്ലയെ ഇസ്രയേൽ കൊലപ്പെടുത്തി രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം.സംഘര്‍ഷം തുടങ്ങിയതിനുശേഷം ജനവാസ മേഖലയില്‍ ഇസ്രയേല്‍ നടത്തുന്ന ആദ്യ ആക്രമണമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.