
സന
സന: യെമൻ തലസ്ഥാനമായ സനയിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം. ആക്രമണത്തിൽ സനയിലെ പ്രസിഡന്‍റിന്‍റെ കൊട്ടരവും ഹൂതി മിസൈൽ ബേസുകളും തകർത്തതായി സൈന്യം വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. സനയിലെ നഗരസഭാ കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണമെന്നും നാശനാഷ്ടമുണ്ടായെന്നും ഹൂതികൾ പറഞ്ഞു.
സനയ്ക്കൊപ്പം തുറമുഖ നഗരമായ ഹുദൈദയിലും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ഇസ്രയേലിനു നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ് പ്രതികരിച്ചിരിക്കുന്നത്. വെളളിയാഴ്ച ഇസ്രയേൽ നഗരങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ ക്ലസ്റ്റർ വാർഹെഡുകൾ ഉപയോഗിച്ചിരുന്നതായി ഇസ്രയേൽ കണ്ടെത്തിയിരുന്നു.
ഒരു ഡസനോളം വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായും നാല് ലക്ഷ്യസ്ഥാനങ്ങളിലായി ബോംബുകള്‍ അടക്കം 30-ല്‍ അധികം ആയുധങ്ങള്‍ ഉപയോഗിച്ചതായുമാണ് റിപ്പോർട്ടുകൾ.