ലെബനനിൽ വീണ്ടും ഇസ്രയേൽ വ‍്യോമാക്രമണം; 31 പേർ കൊല്ലപ്പെട്ടു

തെക്കൻ ബെയ്റൂട്ടിലും, ഹരേത് ഹ്രെയ്ക്ക്, ഷിയാഹ് ജില്ലകളിലുണ് ആക്രമണമുണ്ടായത്
Israeli airstrikes in Lebanon again; 31 killed
ലെബനനിൽ വീണ്ടും ഇസ്രയേൽ വ‍്യോമാക്രമണം; 31 പേർ കൊല്ലപ്പെട്ടു
Updated on

ബെയ്റൂട്ട്: ലെബനനിൽ വീണ്ടും വ‍്യോമാക്രമണം നടത്തി ഇസ്രയേൽ. തിങ്കളാഴ്ച വൈകുന്നേരം ബെയ്റൂട്ടിന്‍റെ തെക്കൻ പ്രദേശത്തും രാജ‍്യത്തിന്‍റെ മറ്റ് പ്രദേശങ്ങളിലുമാണ് ഇസ്രയേൽ വ‍്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 31 പേർ കൊല്ലപെട്ടതായി ലെബനീസ് സർക്കാർ അറിയിച്ചു. തെക്കൻ ബെയ്റൂട്ടിലും, ഹരേത് ഹ്രെയ്ക്ക്, ഷിയാഹ് ജില്ലകളിലുണ് ആക്രമണമുണ്ടായത്.

വെടിനിർത്തൽ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇസ്രയേൽ ലെബനനിൽ വീണ്ടും ആക്രമണം നടത്തിയത്. ഹിസ്ബുല്ല സെന്‍ററുകളെ ലക്ഷ‍്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്‍റെ അവകാശവാദം. അതേസമയം ബെയ്റൂട്ടിന്‍റെ സമീപ പ്രദേശങ്ങളിൽ ഒഴിഞ്ഞുപോകാൻ നിർദേശം നൽകാതിരുന്ന മേഖലകളിൽ ഇസ്രയേൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com