

ഇസ്രയേൽ ആക്രമണം; ലെബനനിൽ നിന്ന് റഷ്യൻ വിമാനത്തിൽ 117 ഇറാനികളെ ഒഴിപ്പിച്ചു
ബെയ്റൂത്ത്: നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരുമടങ്ങുന്ന 117 ഇറാനികളെ ലെബനന്‍റെ തലസ്ഥാനമായ ബെയ്റൂത്തിൽ നിന്ന് ഒഴിപ്പിച്ചു. റഷ്യൻ വിമാനത്തിലാണ് ഒഴിപ്പിച്ചത്. ഇറാന്‍റെ റെവല്യൂഷണറി ഗാർഡ് കോറിന്‍റെ കമാന്‍ഡർമാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഒഴിപ്പിക്കൽ നടപടി.
ശനിയാഴ്ച രാത്രിയോടെയാണ് ഇറാനിയന് പ്രതിനിധി സംഘവുമായി റഷ്യൻ വിമാനം ബെയ്റൂത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. ഈ ആഴ്ച കൊല്ലപ്പെട്ട ഒരു ഇറാനിയൻ നയതന്ത്രജ്ഞന്‍റെയും ഭാര്യയുടെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങളും ഇതേ വിമാനത്തിൽ കൊണ്ടുപോയിട്ടുണ്ട്.