ഗാസക്കുമേൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; 13 കുട്ടികളുൾപ്പെടെ 22 മരണം

മൈതാനത്ത് കുട്ടികള്‍ കളിക്കുമ്പോഴാണ് റോക്കറ്റ് ആക്രമണമുണ്ടായത്
israeli strike on school in gaza killed at least 22 people
ഗാസക്കുമേൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; 13 കുട്ടികളുൾപ്പെടെ 22 മരണം
Updated on

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. പലായനം ചെയ്യപ്പെട്ട പാലസ്തീനികള്‍ താമസിക്കുകയായിരുന്ന ദക്ഷിണ ഗാസയിലെ സ്‌കൂളിനുനേരെയാണ് റോക്കറ്റ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ അധികവും കുട്ടികളും സ്ത്രീകളുമാണ്.

13 കുട്ടികളും ആറ് സ്ത്രീകളുമാണ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നത്. മൈതാനത്ത് കുട്ടികള്‍ കളിക്കുമ്പോഴാണ് റോക്കറ്റ് ആക്രമണമുണ്ടായത്. നേരത്തേ സ്‌കൂളായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഇപ്പോള്‍ ഹമാസിന്‍റെ കമാന്‍ഡ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടത്. ഹമാസിന്‍റെ കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. എന്നാൽ ഹമാസ് ഇത് നിഷേധിച്ചു.

Trending

No stories found.

Latest News

No stories found.