ഗാസയില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ വ്യോമാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കില്‍ മരണം 590 കടന്നു.
Israeli Strikes Kill 15 Palestinians in Gaza refugee camp
ഗാസയില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ വ്യോമാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു
Updated on

ടെൽ അവീവ്: ഗാസ നഗരത്തിലെ ഷെയ്ഖ് റദ്‌വാന്‍ ഭാഗത്ത് അഭയാർഥികളെ താമസിപ്പിച്ചിരുന്ന സ്കൂളിനു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പലസ്തീന്‍കാർ കൊല്ലപ്പെട്ടതായി വിവരം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആദ്യ ആക്രമണത്തിന് ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടര്‍ച്ചയായി രണ്ടാമതും സ്‌ഫോടനം നടത്തിയെന്നാണ് വിവരം. ഹമാസിന്‍റെ കമാന്‍ഡ് സെന്‍ററായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ് ആക്രമിച്ച് തകർത്തതെന്നാണ് ഇസ്രയേല്‍ പറയുന്നത്.

അതേസമയം, ശനിയാഴ്ച റഫയിലെ ഒരു വീടിനു ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ് ബാങ്കിൽ നടന്ന 2 ആക്രമണങ്ങളിലായി ഹമാസിന്‍റെ ഒരു കമാൻഡർ ഉൾപ്പെടെ 9 പേരും കൊല്ലപ്പെട്ടിരുന്നു. മറ്റൊരു ആക്രമണത്തില്‍ 4 ഇസ്‌ലാമിക് ജിഹാദ് പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നുണ്ട്. നിലവിലത്തെ ആക്രമണം ആരംഭിച്ചതിന് ശേഷം വെസ്റ്റ് ബാങ്കില്‍ മരണം 590 കടന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com