ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് യു​ദ്ധം; ഗാ​സ​യി​ലേ​ക്ക് ആ​ദ്യ​മാ​യി ഇ​ന്ധ​ന​മെ​ത്തി

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 24,000 ലി​റ്റ​ര്‍ ഡീ​സ​ലാ​ണ് ഗാ​സ​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്
ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് യു​ദ്ധം;  ഗാ​സ​യി​ലേ​ക്ക് ആ​ദ്യ​മാ​യി ഇ​ന്ധ​ന​മെ​ത്തി

ഗാ​സ: ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് യു​ദ്ധം ആ​രം​ഭി​ച്ച​തി​നു ശേ​ഷം ഗാ​സ​യി​ലേ​ക്ക് ആ​ദ്യ​മാ​യി ഇ​ന്ധ​ന​മെ​ത്തി. സൈ​നി​ക ആ​വ​ശ്യ​ങ്ങ​ള്‍ക്കും ആ​ക്ര​മ​ണ​ങ്ങ​ള്‍ക്കും ഹ​മാ​സ് ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ല്‍ ഇ​ന്ധ​നം വ​ഹി​ക്കു​ന്ന ട്ര​ക്കു​ക​ള്‍ക്ക് ഇ​തേ​വ​രെ പ്ര​വേ​ശ​നാ​നു​മ​തി ന​ല്‍കി​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഈ​ജി​പ്റ്റി​ലെ വ​ഫ അ​തി​ര്‍ത്തി​യി​ലൂ​ടെ ഇ​ന്ധ​നം വ​ഹി​ക്കു​ന്ന ട്ര​ക്ക് ഗാ​സ​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​യി യു​എ​ന്‍ അ​ധി​കൃ​ത​ര്‍ക്കാ​ണ് ഇ​ന്ധ​നം കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 24,000 ലി​റ്റ​ര്‍ ഡീ​സ​ലാ​ണ് ഗാ​സ​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് അ​വ​ശ്യ​മാ​യ​തി​ന്‍റെ 9 ശ​ത​മാ​നം മാ​ത്ര​മേ​യു​ള്ളൂ എ​ന്ന് യു​എ​ന്‍ വ​ക്താ​വ് അ​റി​യി​ച്ചു. ജീ​വ​ന്‍ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ഇ​ന്ധ​നം ആ​വ​ശ്യ​മു​ണ്ടെ​ന്നും യു​എ​ന്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഈ ​ഇ​ന്ധ​നം ആ​ശു​പ​ത്രി​ക​ളി​ലെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​ന്ധ​നം ല​ഭി​ക്കാ​തെ​യാ​യാ​ല്‍ ഗാ​സ​യി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ര്‍ത്തി​വ​യ്‌​ക്കേ​ണ്ടി വ​രു​മെ​ന്ന് യു​എ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com