കഴിഞ്ഞ ഒക്റ്റോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തെ തുടർന്ന് ലോകത്താദ്യമായി എ ഐ യുദ്ധമുറകളുമായി മുന്നേറുകയാണ് ഇസ്രയേൽ. ദ ഗോസ്പൽ എന്നാണ് എഐ സിസ്റ്റങ്ങളിൽ ഒന്നിന് ഇസ്രയേൽ പേരിട്ടിരിക്കുന്നത്.
ഹമാസിന്‍റെ മുഖ്യ നേതാക്കളെ തെരഞ്ഞു പിടിച്ചു കൊല്ലുന്നതിൽ എ ഐ നിർദേശങ്ങൾ മുഖ്യ പങ്കാണ് വഹിച്ചത്. സ്കൂളുകളിലും ബങ്കറുകളിലും ആശുപത്രികളുടെ ഉള്ളിലെ തുരങ്കങ്ങളിലും ഒളിച്ചിരുന്ന് ഇസ്രയേലിനെതിരെ യുദ്ധത്തിന് ഒരുങ്ങുമ്പോൾ തന്നെ പല മുഖ്യ ഹമാസ് നേതാക്കളും കൊല്ലപ്പെടാൻ ഇടയായത് ഈ എ ഐ സഹായം മൂലമാണ്. ആരെയാണ് വധിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതിന് എ ഐ നിർദേശങ്ങൾ സഹായകമാകുന്നു.
ഹമാസ് തീവ്രവാദികൾ ഒളിച്ചിരിക്കുന്ന കെട്ടിടങ്ങളെ ദി ഗോസ്പൽ എന്ന എ ഐ സിസ്റ്റം അടയാളപ്പെടുത്തി കൊടുക്കും. ഇങ്ങനെയാണ് പലസ്തീനിൽ ഒരു സ്കൂളിൽ നൂറോളം പേർ കൊല്ലപ്പെടാനിടയായത്. അതു കുട്ടികൾ ആയിരുന്നില്ല, മറിച്ച് പ്രവർത്തന രഹിതമായിരുന്ന ആ സ്കൂൾ തീവ്രവാദികളുടെ താവളമായിരുന്നു. നിരവധി തീവ്രവാദികൾ ആ സ്കൂളിലേക്ക് വരുന്നതും പോകുന്നതും ദി ഗോസ്പൽ സിസ്റ്റം അടയാളപ്പെടുത്തിയതിനെ തുടർന്നാണ് ഇസ്രയേൽ അക്രമണം നടത്തിയത്.
മുഖ്യ തീവ്രവാദികളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത് ഈ മേഖലയിൽ പരിശീലനം ലഭിച്ച "ലാവെൻഡർ" എന്ന എഐ സിസ്റ്റമാണ്. ഈ സിസ്റ്റം ഗാസയിലെ മിക്കവാറും എല്ലാവരേയും കുറിച്ചുള്ള നിരീക്ഷണ ഡാറ്റയിലൂടെ - ഫോട്ടോകൾ മുതൽ ഫോൺ കോൺടാക്റ്റുകൾ വരെയും - ഓരോ വ്യക്തിയും തീവ്രവാദിയാകാനുള്ള സാധ്യതയെ വരെയും വിലയിരുത്തി വിവരങ്ങൾ അറിയിക്കുന്നു.
അച്ഛൻ എവിടെ?
ഈ കോഡ് ഉപയോഗിച്ചാണ് മുഖ്യ തീവ്രവാദികളെ അവരുടെ വീടുകളിൽ ആയിരിക്കുമ്പോൾ തന്നെ കണ്ടെത്തി ഇസ്രയേലി സൈന്യത്തെ അറിയിക്കാൻ എ ഐ യുദ്ധത്തിൽ ഇസ്രയേൽ ഉപയോഗിക്കുന്നത്.
എഐ ഉപയോഗിച്ചുള്ള യുദ്ധത്തിലൂടെ സാധാരണക്കാരായ പൗരന്മാരുടെ ജീവഹാനി കുറയ്ക്കാൻ സാധിച്ചതായിട്ടാണ് ഇസ്രയേൽ ഇന്‍റലിജൻസ് റിപ്പോർട്ട്. ഇപ്പോഴത്തെ ഇസ്രയേൽ പലസ്തീൻ യുദ്ധത്തിൽ മുഖ്യ പങ്ക് ഇസ്രയേലിന്‍റെ എഐ ലാവൻഡറിനാണ് എന്ന് ഒരു ഇസ്രയേലി ഇന്‍റലിജൻസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.