
ബ്രിട്ടീഷ് ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിങ്
AP Photo/Jon Super
ഒക്റ്റോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു ശേഷം യുകെയിലെ മുസ് ലിം മെഡിക്കൽ സ്റ്റാഫിൽ നിന്ന് വർധിച്ചു വരുന്ന ജൂത വിരുദ്ധത ഇപ്പോൾ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. യുകെ നാഷണൽ ഹെൽത്ത് സർവീസ്(എൻഎച്ച്എസ്) ജൂതരോഗികളെ സംരക്ഷിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടു എന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിങ് തന്നെ തിങ്കളാഴ്ച മാധ്യമങ്ങളോടു തുറന്നു പറഞ്ഞു.
ബ്രിട്ടീഷ് ആരോഗ്യ സേവന മേഖലയിൽ ജൂത വിരുദ്ധത വർധിക്കുന്നതിനെ കുറിച്ച് വളരെ മുമ്പു തന്നെ റിപ്പോർട്ടുകൾ വന്നിട്ടുള്ളതാണ്.ദി ടൈംസിന്‍റെ കണക്കു പ്രകാരം 2023 ഒക്റ്റോബർ ഏഴു മുതൽ 123 ഡോക്റ്റർമാരുമായി ബന്ധപ്പെട്ട് ഏതാണ്ട് 500 ജൂത വിരുദ്ധ പരാതികൾ ജനറൽ മെഡിക്കൽ കൗൺസിലിന്(ജിഎംസി) സമർപ്പിച്ചിട്ടുണ്ട്. ജൂത വിരുദ്ധതയുടെ വക്താക്കളായ മെഡിക്കൽ പ്രൊഫഷണലുകൾ ശിക്ഷിക്കപ്പെടാതെ പോയ നിരവധി കേസുകളാണ് ഈ രണ്ടു വർഷത്തിനിടെ യുകെയിൽ ഉണ്ടായത്.
ഒന്നിലും ജൂതവിരുദ്ധരായ മുസ്ലിം ഡോക്റ്റർമാരെ ശിക്ഷിച്ചിരുന്നില്ല. ഏറ്റവും അവസാനത്തെ കേസ് ഡോ.റഹ്മെഹ് അലാദ്വാൻ ഇസ്രയേലികൾ നാസികളെക്കാർ മോശക്കാരാണ് എന്നും ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റൽ ഒരു ജൂത മേധാവിത്വ മാലിന്യക്കുഴിയാണ് എന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ്. ഇയാളുടെ സോഷ്യൽ മീഡിയ പോസ്റ്റ് ജനങ്ങളെ ഭീതിപ്പെടുത്തില്ല എന്നു കാട്ടി അധികൃതർ ഇയാളെ കുറ്റവിമോചിതനാക്കി.
ജൂത രോഗികൾക്ക് ചികിത്സ നിഷേധിക്കുകയും സോഷ്യൽ മീഡിയയിലൂടെ ജൂത വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്ത വംശീയ വിദ്വേഷികളായ മുസ് ലിം മെഡിക്കൽ പ്രൊഫഷണലുകൾ ശിക്ഷിക്കപ്പെടാതെ പോയ നിരവധി കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള പരാതികൾ ശക്തമായതിനെ തുടർന്ന് ജിഎംസി മെഡിക്കൽ പ്രാക്റ്റീഷണേഴ്സ് ട്രൈബ്യൂണൽ സർവീസ്(എംപിടിഎസ്) പുന: ക്രമീകരിക്കുമെന്ന് ജിഎംസി, മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രൈബ്യൂണൽ സർവീസ് (എംപിടിഎസ്) പുനഃക്രമീകരിക്കുമെന്ന് വെസ് സ്ട്രീറ്റിങ് അറിയിച്ചതായി ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.