ഇറാന്‍റെ ആക്രമണം; ഗൾഫ് രാജ്യങ്ങൾക്ക് വ്യോമപ്രതിരോധ സഹായം നൽകുമെന്ന് ഇറ്റലി

ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് സഹായം പ്രഖ്യാപിച്ചത്
Italy says it will provide air defense assistance to Gulf countries

ഗൾഫ് രാജ്യങ്ങൾക്ക് വ്യോമപ്രതിരോധ സഹായം നൽകുമെന്ന് ഇറ്റലി

Updated on

റോം: ഇറാന്‍റെ ആക്രമണം തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് വ്യോമപ്രതിരോധ സഹായം വാഗ്ദാനം ചെയ്ത് ഇറ്റലി. ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് ഗൾഫ് രാജ്യങ്ങൾക്ക് ഇറ്റലിയുടെ വ്യോമപ്രതിരോധ സഹായം അയക്കുമെന്ന് പ്രഖ്യാപിച്ചത്.

യുകെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളെ പോലെ ഇറ്റലിയും ഗൾഫ് രാജ്യങ്ങൾക്ക് സഹായം നൽകാനാണ് ഉദ്ദേശിക്കുന്നത് പ്രധാനമന്ത്രി മെലോണി വ്യക്തമാക്കി. ഗൾഫ് മേഖലയിൽ പതിനായിരക്കണക്കിന് ഇറ്റലിക്കാരും രണ്ടായിരത്തോളം ഇറ്റാലിയൻ സൈനികരും ഉള്ളതിനാലാണ് സഹായമെന്നും അവർ പറഞ്ഞു.

ഇറ്റലിയിലേക്കും യൂറോപ്പിലേക്കുമുള്ള ഊർജവിതരണത്തിൽ ഗൾഫിന് നിർണായക പങ്കുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com