

മിസൈൽ സിറ്റിയിൽ നിന്നും മുന്നറിയിപ്പുമായി ഐആർജിസി മേധാവി
ടെഹ്റാൻ: അമെരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെ നിലവിലെ സൈനിക നീക്കങ്ങൾ ഒരു തുടക്കം മാത്രമെന്ന് ഐആർജിസി തലവൻ അഹമ്മദ് വാഹിദി മുന്നറിയിപ്പു നൽകി. മിസൈൽ സിറ്റി എന്ന് ഇറാനിയൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ആയുധ നിർമാണ കേന്ദ്രം സന്ദർശിക്കവേയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ശത്രുക്കൾ കൂടുതൽ നാണം കെടുന്നതിനും അപമാനിതരാകുന്നതിനും ഇറാൻ സാക്ഷ്യം വഹിക്കുമെന്നും അസത്യത്തിനു മേൽ സത്യം വിജയിക്കുമെന്നും വാഹിദി പറഞ്ഞു. ശത്രുക്കൾക്ക് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വെറുമൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.