

കാറ്റി സക്കറിയ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
വാഷിങ്ടൺ: കരോളിൻ ലെവിറ്റിനു പിൻഗാമിയായി കാറ്റി സക്കറിയയെ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച വിവരം ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ പുറത്തു വിട്ടത്. വൈറ്റ് ഹൗസിന്‍റെ ഔദ്യോഗിക വാർത്താ വിനിമയ ചുമതല നിർവഹിക്കുന്ന സുപ്രധാന സ്ഥാനത്തേയ്ക്കാണ് സക്കറിയയെ പരിഗണിച്ചിരിക്കുന്നത്.
സക്കറിയയ്ക്ക് പ്രസ് സെക്രട്ടറി പദവി വാഗ്ദാനം ചെയ്തതായി ഭരണകൂടം സ്ഥിരീകരിച്ചു എന്ന് വാർത്താ ഏജൻസിയായ എഎഫ്പിയോട് ഉദ്യോഗസ്ഥൻ പറഞ്ഞു. കൺസർവേറ്റീവ് നിലപാടുകൾക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയ നിരീക്ഷകയായാണ് കാറ്റി അറിയപ്പെടുന്നത്. വൈറ്റ് ഹൗസിന്‍റെ വാര്‍ത്താ സമ്മേളനങ്ങള്‍, മാധ്യമങ്ങളുമായുള്ള ആശയവിനിമയം, പ്രസിഡന്‍റിന്‍റെയും ഭരണകൂടത്തിന്റെയും ഔദ്യോഗിക നിലപാടുകൾ വിശദീകരിക്കൽ തുടങ്ങിയവ പ്രസ് സെക്രട്ടറിയുടെ പ്രധാന ചുമതലകളാണ്.
പ്രസിഡന്റിന്റെയും ഭരണകൂടത്തിന്റെയും ഔദ്യോഗിക നിലപാടുകള്‍ വിശദീകരിക്കല്‍ തുടങ്ങിയവ പ്രസ് സെക്രട്ടറിയുടെ പ്രധാന ചുമതലകളാണ്. യുഎസ് ഭരണകൂടത്തിന്‍റെ നയങ്ങളും തീരുമാനങ്ങളും പൊതുജനങ്ങളിലേയ്ക്കും മാധ്യമങ്ങളിലേയ്ക്കും എത്തിക്കുന്നതിൽ പ്രസ് സെക്രട്ടറി നിർണായക പങ്കാണ് വഹിക്കുന്നത്.
എന്നാൽ കാറ്റി സക്കറിയയുടെ നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഭരണകൂടം പുറത്തു വിട്ടിട്ടില്ല. പദവിയുടെ ചുമതലകൾ ഔദ്യോഗികമായി ഏറ്റെടുക്കുന്ന തിയതി ഉൾപ്പെടയുള്ള കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ട്. നിയമനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.