ഇസ്രയേൽ വിഷയങ്ങളിലടക്കം മുൻ മേയറുടെ വിവാദ ഉത്തരവുകൾ റദ്ദാക്കി മംദാനിയുടെ തുടക്കം

ആദ്യ നടപടികളിൽ ഭവന മേഖലയ്ക്ക് പ്രാധാന്യം
Zohran Mandani signs first order

ആദ്യ ഓർഡർ ഒപ്പു വയ്ക്കുന്ന സോഹ്റാൻ മംദാനി

credit: AP

Updated on

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി ചുമതലയേറ്റ സൊഹ്റാൻ മംദാനി മുൻ മേയർ എറിക് ആഡംസ് പുറപ്പെടുവിച്ച നിരവധി പ്രധാന എക്സിക്യൂട്ടീവ് ഉത്തരവുകൾ റദ്ദാക്കിക്കൊണ്ട് ശക്തമായ തുടക്കം കുറിച്ചു. സിറ്റി ഹാളിലെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തന്നെ മംദാനി തന്‍റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ പ്രയോഗിച്ച് കാര്യമായ മാറ്റങ്ങളാണ് നടപ്പിലാക്കിയത്. ഫെഡറൽ കുറ്റപത്രം നേരിട്ടതിനു ശേഷം എറിക് ആഡംസ് തന്‍റെ ഭരണ കാലത്തിന്‍റെ അവസാന ഘട്ടത്തിൽ ഇറക്കിയ വിവാദ ഉത്തരവുകളാണ് മംദാനി മുഖ്യമായും ലക്ഷ്യമിട്ടത്.

ഇസ്രയേലിനെതിരെ ബഹിഷ്കരണമോ നിക്ഷേപ പിൻവലിക്കലോ നടത്തുന്നതിൽ നിന്ന് നഗരസഭാ ജീവനക്കാരെയും ഏജൻസികളെയും വിലക്കിയിരുന്ന നിർദേശം ഇതോടെ റദ്ദായി. ഇതു കൂടാതെ ആന്‍റി സെമിറ്റിസം അഥവാ യഹൂദ വിരുദ്ധതയുടെ നിർവചനം വിശാലമാക്കിയ ആഡംസിന്‍റെ ഉത്തരവും മംദാനി നീക്കം ചെയ്തു.

Sohran Mandani / Former Mayor Eric Adams

file photo 

ഇസ്രയേൽ ഗവണ്മെന്‍റിന്‍റെ നയങ്ങളെ വിമർശിക്കുന്നത് യഹൂദ വിരുദ്ധതയായി കണക്കാക്കുന്ന ഇന്‍റർനാഷണൽ ഹോളോകോസ്റ്റ് റിമെംബറൻസ് അലയൻസിന്‍റെ നിർവചനമാണ് മുൻപ് അംഗീകരിച്ചിരുന്നത്. സമാധാനപരമായ പ്രതിഷേധങ്ങളെയും രാഷ്ട്രീയ വിമർശനങ്ങളെയും തടസപ്പെടുത്തുന്ന ഇത്തരം നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്നാണ് കേവലം 34 വയസ് മാത്രമുള്ള ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ മംദാനിയുടെ പക്ഷം.

2024 സെപ്റ്റംബർ 26 ന് എറിക് ആഡംസിനെതിരെ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു ശേഷമുള്ള എല്ലാ പ്രധാന തീരുമാനങ്ങളും വീണ്ടും പരിശോധിക്കുമെന്ന മംദാനിയുടെ പ്രഖ്യാപനം രാഷ്ട്രീയ മേഖലയിൽ വൻ ചർച്ചയ്ക്ക് വഴി വെച്ചിട്ടുണ്ട്. വിദേശ നയങ്ങൾക്ക് പുറമേ, നഗരത്തിലെ ഭവന നിർമാണ് രംഗത്തും മംദാനി വൻ മാറ്റങ്ങൾക്കാണ് തുടക്കമിട്ടത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രധാന വാഗ്ദാനമായിരുന്ന ഭവന പദ്ധതികൾ ത്വരിതപ്പെടുത്താൻ അദ്ദേഹം പ്രത്യേക ഉത്തരവിട്ടിരിക്കുകയാണ്.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിശദമായ സർവേ നടത്താനും അവിടെ ഭവന കോംപ്ലക്സുകൾ നിർമിക്കാനുള്ള സാധ്യതകൾ അന്വേഷിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുൻ മേയർ എറിക് ആഡംസ് തന്‍റെ ഭരണത്തിന്‍റെ അവസാന ഘട്ടത്തിൽ മംദാനിയുടെ നയങ്ങളെ തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾക്കിടയിലാണ് ഈ നടപടികൾ വരുന്നതെന്നതും ശ്രദ്ധേയം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com