ട്രംപിനെതിരേ ക്യാനഡയിലെ സിഖ് നേതാവ്

ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം രാജി വച്ചതിനു പിന്നാലെയാണ് ട്രംപിനെതിരെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ജഗ്മീത് സിങ് രംഗത്തെത്തിയത്
Jagmeet Singh, Trudeau
ജഗ്മീത് സിങ്, ട്രൂഡോ
Updated on

ഒട്ടാവ: ക്യാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം രാജി വച്ചതിനു പിന്നാലെ ക്യാനഡയെ അമേരിക്കയുടെ സംസ്ഥാനമാക്കാമെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയ്‌ക്കെതിരേ ക്യാനഡയിലെ സിഖ് നേതാവ്. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ജഗ്മീത് സിങ് ആണ് മുന്നറിയിപ്പ് നല്‍കിയത്.

സോഷ്യല്‍ മീഡിയായ എക്‌സില്‍ ജഗ്മീന്ദര്‍ സിങ് കുറിച്ചത് ഇങ്ങനെ: ‘ഡോണള്‍ഡ് ട്രംപിന് ഒരു സന്ദേശമുണ്ട്. ഞങ്ങളുടെ രാജ്യമായ ക്യാനഡ വില്‍പ്പനയ്ക്കുള്ളതല്ല. ഇപ്പോഴെന്നല്ല, ഒരിക്കലും.’ ക്യാനഡക്കാര്‍ അഭിമാനികളായ ആളുകളാണ്. അവര്‍ തങ്ങളുടെ രാജ്യത്തെ കുറിച്ച് അഭിമാനിക്കുന്നു. രാജ്യത്തെ പ്രതിരോധിക്കാന്‍ കഠിനമായി പോരാടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ക്യാനഡയ്ക്ക് മേല്‍ യുഎസ് തീരുവ ചുമത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ജഗ്മീത് സിങ് പറഞ്ഞു. ‘

ട്രംപ് ഞങ്ങളോട് പോരാട്ടത്തിന് തീരുമാനമെടുത്താല്‍, അതിന് വലിയ വില നല്‍കേണ്ടിവരും. ട്രംപ് ക്യാനഡയ്ക്ക് മേല്‍ തീരുവ ചുമത്തിയാല്‍, അതേ രീതിയില്‍ തന്നെ രാജ്യം തിരിച്ചടിക്കണം. രാജ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്ന ഏതൊരാളും ഈ തീരുമാനം എടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ജഗ്മീത് സിങ് കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com