ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

അസ്ഹർ ആരോഗ്യപ്രശ്നത്തെ തുടർന്ന് ചികിത്സ തേടുന്നതായാണ് സൂചന
Jaish-e-Mohammed chief Masood Azhar is reportedly in critical condition

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

Updated on: 

ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഗുരുതര ആരോഗ്യപ്രശ്നം നേരിടുന്നതായി റിപ്പോർട്ട്. മസൂദിന്‍റെ 21 മിനിറ്റ് നീണ്ട ഈദ് സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് അസ്ഹർ രോഗബാധിതനാണെന്ന വിവരം പുറത്തുവന്നത്. ഓഡിയോ രൂപത്തിലുള്ള സന്ദേശത്തിൽ അസ്ഹർ വളരെ ബുദ്ധിമുട്ടിയാണ് സംസാരിക്കുന്നത്. ഇതിനിടെ ശ്വാസം വലിക്കുകയും ചുമയ്ക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ അസ്ഹറിന്‍റെ ആരോഗ്യനിലയെക്കുറിച്ച് പാക് അധികൃതർ യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. അസ്ഹറിന്‍റെ ആരോഗ്യനില മോശമാണെന്നും വിദഗ്ധ ചികിത്സ തേടി കൊണ്ടിരിക്കുകയാണെന്നുമാണ് പുറത്തുവരുന്ന വിവരം.

എന്നാൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണോയെന്നും സംശയമുണ്ട്. അസ്ഹറിന്‍റെ ആരോഗ്യനില തൃപ്തികരമല്ലെങ്കിൽ ഇളയ സഹോദരൻ അബ്ദുൾ റൗഫ് അസർ നേതൃനിരയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.

logo
Metro Vaartha
www.metrovaartha.com