

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായിച്ചിയെ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് സ്വീകരിക്കുന്നു
ന്യൂഡല്‍ഹി: 16ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായിച്ചി ഇന്ത്യയില്‍ എത്തി. ബുധനാഴ്ച ഡല്‍ഹിയില്‍ എത്തിയ ജപ്പാന്‍ പ്രധാനമന്ത്രിയെ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് സ്വീകരിച്ചു. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം തകായിച്ചി ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനമാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടേത്. ജൂലൈ ഒന്നു മുതല്‍ മൂന്നു വരെ തകായിച്ചി ഇന്ത്യയില്‍ ഉണ്ടാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമികണ്ടക്ടര്‍ നിര്‍മാണം, പ്രതിരോധം, സാമ്പത്തികം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉച്ചകോടിയില്‍ ചര്‍ച്ചയാവും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തകായിച്ചി കൂടിക്കാഴ്ച നടത്തും. കൂടാതെ ഇന്ത്യയിലെയും ജപ്പാനിലെയും ബിസിനസ് പ്രമുഖരെ കാണുകയും ചെയ്യും.