

പൈലറ്റുമാരെ രക്ഷിച്ചത് ഡ്രോൺ ബോട്ട് ഉപയോഗിച്ച്
വാഷിങ്ടൺ: ഇറാൻ വെടിവച്ചിട്ട അമെരിക്കയുടെ അപാച്ചെ ഹെലികോപ്റ്ററിലെ പൈലറ്റുമാരുടെ സുരക്ഷയ്ക്കെത്തിയത് ഡ്രോൺ ബോട്ടുകൾ. ഇറാന്‍റെ ഡ്രോൺ ആക്രമണത്തിലാണ് ഹോർമൂസ് കടലിടുക്കിനു സമീപം അപാച്ചെ യുദ്ധ ഹെലികോപ്റ്റർ തകർന്നു വീണത്. തുടർന്ന് അമെരിക്കൻ നാവികസേന തങ്ങളുടെ ചരിത്രത്തിൽ ആദ്യമായി മനുഷ്യരില്ലാത്ത ഡ്രോൺ ബോട്ട് ഉപയോഗിച്ച് ഈ പൈലറ്റുമാരെ രക്ഷപ്പെടുത്തുകയായിരുന്നു.
24 അടി നീളമുള്ള നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സറോണിക് കോർസെയർ എന്ന സ്വയം നിയന്ത്രിക്കുന്ന ബോട്ട് ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്. മനുഷ്യരില്ലാ വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാനുള്ള അമെരിക്കൻ പ്രതിരോധ വകുപ്പായ പെന്‍റഗണിന്‍റെ പദ്ധതിയുടെ ഭാഗമാണ് ഈ ബോട്ട്.ആയിരം പൗണ്ട് വരെ ഭാരം വഹിക്കാൻ കഴിയുന്ന ഈ ബോട്ട് മണിക്കൂറിൽ ഏകദേശം 140 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും അമെരിക്കൻ നാവികസേനയുടെ ടാസ്ക് ഫോഴ്സ് 59ന്‍റെ ഭാഗമായുള്ളതാണ് ഈ ബോട്ട്. 2025 ഡിസംബറിലാണ് സറോണിക് കോർസെയർ പൂർണ പ്രവർത്തന സജ്ജമായത്.