യുഎസ് ഫെഡറൽ അടച്ചു പൂട്ടലുകൾ ഇങ്ങനെ

കഴിഞ്ഞ 40ലധികം വർഷത്തിനിടെ യുഎസ് സർക്കാർ പതനൊന്നു തവണ ഫെഡറൽ അടച്ചു പൂട്ടലുകൾ നടത്തിയിട്ടുണ്ട്.
US Fed shuts down

യുഎസ് ഫെഡറൽ അടച്ചു പൂട്ടലുകൾ

getty images

Updated on

ലോകത്ത് മറ്റൊരു രാജ്യത്തിനുമില്ലാത്ത ഫെഡറൽ നയങ്ങളാണ് അമെരിക്കയുടേത്. കഴിഞ്ഞ 40ലധികം വർഷത്തിനിടെ യുഎസ് സർക്കാർ പതനൊന്നു തവണ ഫെഡറൽ അടച്ചു പൂട്ടലുകൾ നടത്തിയിട്ടുണ്ട്എന്നാൽ മറ്റു പല രാജ്യങ്ങളിലും യുദ്ധങ്ങളുടെയും ഭരണഘടനാ പ്രതിസന്ധികളുടെയും നടുവിൽ പോലും സർക്കാരുകൾ അവരുടെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടു പോകുന്നു. അമെരിക്കൻ ഗവണ്മെന്‍റിന്‍റെ ഫെഡറൽ അടച്ചു പൂട്ടലുകൾക്കു കാരണം അമെരിക്കയുടെ ഫെഡറൽ ഗവണ്മെന്‍റ് സംവിധാനം സർക്കാരിന്‍റെ വിവിധ ശാഖകളെ വ്യത്യസ്ത പാർട്ടികൾ നിയന്ത്രിക്കാൻ അനുവദിക്കുന്ന തരത്തിലുള്ളതാണ് എന്നതാണ്.

രാജ്യത്തിന്‍റെ സ്ഥാപകർ ചർച്ചകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത ഒരു ഘടനയാണിത്. 1980 വരെയും അത് അങ്ങനെയായിരുന്നു. ജിമ്മി കാർട്ടർ അമെരിക്കയുടെ പ്രസിഡന്‍റായിരുന്ന കാലത്ത് 1984ലെ ആന്‍റ-ഡഫിഷ്യൻസി ആക്റ്റിന്‍റെ ഒരു ഇടുങ്ങിയ വ്യാഖ്യാനം, കോൺഗ്രസിന്‍റെ അംഗീകാരമില്ലാതെ കരാറുകളിൽ ഏർപ്പെടുന്നതിൽ നിന്ന് സർക്കാരിനെ വിലക്കി.

ബജറ്റോ ചെലവോ ഇല്ലാത്ത വളരെ കർശനമായ ഒരു വീക്ഷണമായിരുന്നു അത്. യുഎസിനെ മറ്റു പാർലമെന്‍ററി ഇതര ജനാധിപത്യ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന വ്യാഖ്യാനമായി ഇതു മാറി. ഇപ്പോൾ അമെരിക്കയുടെ പ്രതിപക്ഷത്തിന് അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള വിലപേശൽ ചിപ്പാണ് ഈ ഫെഡറൽ അടച്ചു പൂട്ടൽ നയം.

യുഎസ് ഗവണ്മെന്‍റിന്‍റെ അടച്ചു പൂട്ടലുകൾ ഇപ്പോൾ ഒരു നിത്യ പ്രതിഭാസമായി മാറിയിരിക്കുകയാണ്. അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു കഴിഞ്ഞും അവശ്യ സേവനങ്ങൾക്കായി ശമ്പളമില്ലാതെ ജോലിക്ക് പ്രവേശിക്കേണ്ടി വരുന്ന അവസ്ഥയും തൊഴിലാളികളിൽ ചിലർ നേരിടേണ്ടി വരുന്നുണ്ട് ഇവിടെ.അടച്ചു പൂട്ടൽ കാലത്ത് ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന ഫെഡറൽ തൊഴിലാളികൾക്ക് പുതിയ പേസ്ലിപ്പുകൾ ലഭിക്കില്ല. എന്നാൽ യുഎസ് ഭരണഘടന പ്രകാരം ശമ്പളം സംരക്ഷിക്കപ്പെട്ടിട്ടുള്ള കോൺഗ്രസ് അംഗങ്ങൾക്ക് ഇത് ബാധകമല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com