ചാർലി കിർക്ക് വധം: പ്രമേയത്തിനെതിരെ വോട്ടു ചെയ്തവരിൽ ഇന്ത്യൻ വംശജരും

പ്രമേയത്തിനെതിരെ വോട്ടു ചെയ്തവരിൽ ഇന്ത്യൻ വംശജരായ പ്രമീള ജയപാൽ, രാജാ കൃഷ്ണമൂർത്തി എന്നിവരും
Charlie Kirk

ചാർലി കിർക്ക്

file photo

Updated on

വാഷിങ്ടൺ: ചാർലി കിർക്ക് വധത്തെ അപലപിക്കാനും അദ്ദേഹത്തിന് ആദരാഞ്ജലി അർ‌പ്പിക്കാനും ആവശ്യപ്പെട്ടുള്ള പ്രമേയത്തിനെതിരെ വോട്ട് രേഖപ്പെടുത്തി 58 ഡെമോക്രാറ്റുകൾ. ഇതിൽ ഇന്ത്യൻ വംശജരായ പ്രമീള ജയപാൽ, രാജാ കൃഷ്ണമൂർത്തി എന്നിവരും ഉൾപ്പെടുന്നു. 310നെതിരെ 58 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇന്ത്യൻ വംശജനായ റോ ഖന്ന വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

ലളിതമായ ഒരു പ്രമേയം ആയിട്ടു കൂടി ഡെമോക്രാറ്റുകൾ എതിർത്തതിനെ ഭ്രാന്തമായ നടപടി എന്നാണ് മാഗ (MAGA) വിമർശിച്ചത്. പ്രമേയത്തെ അനുകൂലിച്ച് 310 വോട്ടുകൾ ലഭിച്ചപ്പോഴാണ് 58 പേർ എതിർത്തു വോട്ട് ചെയ്തതും 38 പേർ വോട്ടെടുപ്പിൽ നിന്നു വിട്ട് നിന്നതും 22 പേർ വോട്ട് ചെയ്യാതിരിക്കുകയും ചെയ്തത്.

ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ അവതരിപ്പിച്ച അഞ്ചു പേജുള്ള പ്രമേയത്തിൽ കിർക്കിനെ ധീരനായ അമെരിക്കൻ ദേശസ്നേഹി എന്നും സത്യം ഉയർത്തിപ്പിടിക്കാനും ധാരണ വളർത്താനും റിപ്പബ്ലിക്കിനെ ശക്തിപ്പെടുത്താനും ശ്രമിച്ച വ്യക്തിയായും വിശേഷിപ്പിക്കുന്നു. 165റിപ്പബ്ലിക്കൻ ഹൗസ് അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു.

എന്നാൽ ഹൗസ് ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രിസ്, പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് തന്‍റെ ടീമിനോട് ആവശ്യപ്പെട്ടെങ്കിലും, വോട്ടെടുപ്പിൽ സ്വന്തം ഇഷ്ടമനുസരിച്ച് തീരുമാനമെടുക്കാൻ അംഗങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അറിയിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com