ജെൻസൻ ഹുവാങ്ങിനെ വീണ്ടും നിയമിക്കണം; പിന്തുണയുമായി ഇലോൺ മസ്ക്

എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മസ്ക് പിന്തുണ അറിയിച്ചത്

Jensen Huang

ജെൻസൻ ഹുവാങ്

Updated on: 

വാഷിങ്ടണ്‍: വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ ജെന്‍സന്‍ ഹുവാങ് രാജിവച്ച് ദിവസങ്ങള്‍ക്ക് ശേഷം, എന്‍വിഡിയയില്‍ അദ്ദേഹത്തെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു നിവേദനത്തിന് ടെസ്, സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക് വെള്ളിയാഴ്ച പിന്തുണ പ്രഖ്യാപിച്ചു.

'ജെന്‍സനെ തിരിച്ചുകൊണ്ടുവരാനായി ഒരു നിവേദനം സമര്‍പ്പിക്കുന്നുണ്ട്, ഞാനും അതില്‍ ഒപ്പുവയ്ക്കുന്നെന്നു' വെള്ളിയാഴ്ച 'എക്‌സ്' പ്ലാറ്റ്ഫോമില്‍ മസ്‌ക് അറിയിച്ചു.

ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് ചില യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്ന ഒരു ചൈനീസ് യുവതിയുമായുള്ള ബന്ധം ഉള്‍പ്പെടെ, വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളും അതിനെത്തുടര്‍ന്നുള്ള കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് ഹുവാങ് രാജിവച്ചത്.

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഹുവാങ്ങിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.