ടെക്സസിൽ വെടിവയ്പ്: മൂന്നു മരണം 14 പേർക്ക് പരിക്ക്

അക്രമി ധരിച്ചത് പുറകിൽ ഇറാനിയൻ പതാക പതിച്ചതും മുന്നിൽ "അല്ലാഹുവിന്‍റെ സ്വത്ത് 'എന്ന് എഴുതിയതുമായ ഷർട്ട്
The attacker was wearing a shirt with the Iranian flag on the back and the words "Property of Allah" written on the front

അക്രമി ധരിച്ചത് പുറകിൽ ഇറാനിയൻ പതാക പതിച്ചതും മുന്നിൽ "അല്ലാഹുവിന്‍റെ സ്വത്ത് 'എന്ന് എഴുതിയതുമായ ഷർട്ട്

file photo

Updated on

ഓസ്റ്റിൻ(ടെക്സസ്): ടെക്സസിലെ ഓസ്റ്റിനിൽ ഞായറാഴ്ച പുലർച്ചെ നടന്ന കൂട്ട വെടിവയ്പിന് തീവ്രവാദബന്ധമുണ്ടെന്നു സംശയിക്കുന്നതായി എഫ്ബിഐ. അതിൽ കുറഞ്ഞത് മൂന്നു പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സംശയിക്കപ്പെടുന്ന പുരുഷൻ സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. മറ്റു രണ്ടു പേർ കൊല്ലപ്പെടുകയും 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവരിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

പുറകിൽ ഇറാനിയൻ പതാക പതിച്ചതും മുന്നിൽ "അല്ലാഹുവിന്‍റെ സ്വത്ത് 'എന്ന് എഴുതിയതുമായ ഷർട്ട് അക്രമി ധരിച്ചിരുന്നതായി ഒരു നിയമ നിർവഹണോദ്യോഗസ്ഥൻ റോയിട്ടേഴ്സിനോടു പറഞ്ഞു. അക്രമി സെനഗൽ സ്വദേശിയായ എൻഡിയാഗ ഡയഗ്നെ ആണെന്നു തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ സംഭവം ഈ വർഷത്തെ 56ാമത്തെ യുഎസ് കൂട്ട വെടിവയ്പ്പാണ്.

വെടി വച്ചയാൾ ഉൾപ്പടെ കുറഞ്ഞത് നാലു പേർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഒരു ദുരന്തമാണ് കൂട്ട വെടിവയ്പായി നിർവചിക്കുന്നത്. യുഎസ് ആർക്കൈവ് ഡേറ്റ പ്രകാരം കഴിഞ്ഞ വർഷം മാത്രം യുഎസിൽ 407 കൂട്ട വെടിവയ്പുകളാണ് നടന്നത്.

വെടിവയ്പിനെ കുറിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വിശദീകരണം നൽകിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവീറ്റ് ഞായറാഴ്ച സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിൽ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com